11:11pm 11 November 2026
NEWS
ZedEx Cargo പ്രെസെന്റ്സ് ചാലിയാർ ഉത്സവം 2025 നവംബർ 21 ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതൽ അൽ വുഖൈർ നോബിൾ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ
18/11/2025  10:18 AM IST
nila
ZedEx Cargo പ്രെസെന്റ്സ് ചാലിയാർ ഉത്സവം 2025 നവംബർ 21 ന്  വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതൽ അൽ വുഖൈർ നോബിൾ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ

ദോഹ: ചാലിയാർ ദോഹയുടെ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന Zedex Cargo പ്രെസെന്റ്സ് ചാലിയാർ ഉത്സവം 2025 നവംബർ 21-ന് വെള്ളിയാഴ്ച വൈകുന്നേരം നാല് മണി മുതൽ അൽ വുഖൈർ നോബിൾ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ചാലിയാർ ദോഹ ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. ചാലിയാർ പുഴയുടെ തീരത്തുള്ള ഇരുപതിനാല് പഞ്ചായത്തുകളുടെ കൂട്ടായ്മയാണ് പരിസ്ഥിതി സംഘടനയായ ചാലിയാർ ദോഹ.

        പതിനാലാം രാവ്‌ ടൈറ്റിൽ വിന്നറും, പിന്നണി ഗായകരുമായ ബാദുഷയും സൽമാനും നയിക്കുന്ന സംഗീതവിരുന്നും, ചാലിയാർ ദോഹയുടെ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള സിനിമാറ്റിക് ഡാൻസ്, ഒപ്പന, സ്കിറ്റ്, കോൽക്കളി, തിരുവാതിര, മാർഗംകളി, മൈമിങ് തുടങ്ങിയ സ്റ്റേജ്‌ പ്രോഗ്രാമുകളുമായിരിക്കും ചാലിയാർ ഉത്സവത്തിന്റെ ഹൈലൈറ്റ്. പ്രവേശനം സൗജന്യമായിരിക്കും. 

      ചാലിയാർ ഉത്സവം പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മഷ്ഹൂദ് വി സി  തിരുത്തിയാട്, ചാലിയാർ ദോഹ പ്രസിഡന്റ്‌ സി ടി സിദ്ദീഖ് ചെറുവാടി,  ജനറൽ സെക്രട്ടറി സാബിഖുസ്സലാം എടവണ്ണ, ട്രെഷറർ അബ്ദുൽ അസീസ് ചെറുവണ്ണൂർ, Zedex കാർഗോ മാർക്കറ്റിംഗ് കൺസൾട്ടന്റ് ഷാറാ ഹാഷ്മി,  മറൈൻ എയർ കണ്ടീഷനിങ് ആൻഡ് റഫ്രിജറേഷൻ കമ്പനി എം ഡിയും ചാലിയാർ ദോഹ മുഖ്യ രക്ഷാധികാരിയുമായ ഷൌക്കത്തലി ടിഎജെ, ചീഫ് അഡ്വൈസർ സമീൽ അബ്ദുൽ വാഹിദ്, മീഡിയ വിംഗ് ചെയർമാൻ അഹ്‌മദ്‌ നിയാസ് മൂർക്കനാട്, വനിതാ വിംഗ് പ്രസിഡന്റ്‌ മുഹ്സിന സമീൽ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img